InOrmma

Monday 19 September 2016

Ya Allhah..

                                        പ്രാർത്ഥിക്കുവാൻ പോലും അവകാശമില്ലാത്ത പെണ്ണിന്റെ പ്രാർത്ഥന..    
                                                ഗോവിന്ദ ചാമിയുടെ വധശിക്ഷ റദ്ദാക്കിയതറിഞ്ഞ അമീറുൽ ഇസ്‌ലാമിന്റെ വാട്സാപ്പ് സ്റ്റാറ്റസ്  "feeling  hopefull ", ഒറ്റക്കയ്യനായ ചാമിയെ കണ്ടു ദൈവത്തിന്റെ വികൃതിയിൽ മനം നൊന്തു സൗമ്യ സ്വമേധയാ ട്രെയിനിൽ നിന്നും ചാടുകയായിരുന്നത്രെ... ഇതെല്ലം കഴിഞ്ഞ ഏതാനും ദിനങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങളാണ്. ഒരുപക്ഷെ, പ്രേമ നൈരാശ്യം മൂത്ത് ഏതെങ്കിലും പെൺകുട്ടി നാളെ ട്രെയിനിൽ നിന്നും ചാടി ആത്മഹത്യ ചെയ്താൽ ഗോവിന്ദച്ചാമിയെ പോലെ മറ്റൊരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നായിരിക്കുമോ കോടതി ഉദ്ദേശിച്ചത്?
                                                   ഒന്നും ഒളിച്ചു വെക്കരുത്,അനീതിക്കെതിരെ ഓരോ പെണ്ണും ശക്തമായ് പ്രതികരിക്കണം എന്ന് മുറവിളി കൂട്ടുന്ന ബഹുമാനപ്പെട്ട നീതി പീഠമേ , ഞങ്ങളിനി ആരോടാണ് പരാതി പറയേണ്ടത്?അതോ ഇനി മേലാൽ പരാതി പറഞ്ഞു പോവരുത് എന്ന താക്കീതാണോ ഇത്.."ഒന്ന് കുളിച്ചു കഴിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഏതൊരു പെണ്ണിനും ഉണ്ടാവാവു" എന്ന് പണ്ട് കമലാസുറയ്യ പറഞ്ഞത് ഇതൊക്കെ ഉദ്ദേശിച്ചിട്ടാവുമോ? എന്ത് തന്നെ ആയാലും നീതിപീഠം സമൂഹത്തിലെ ആൺപടയ്ക്ക് കൊടുത്തിരിക്കുന്നത് നിസാരമായൊരു ലൈസൻസ് അല്ല.കണ്മുന്നിൽ കിട്ടിയ ഏതു പെണ്ണിനേയും പിച്ചി ചീന്താനുള്ള  ലൈസൻസ്. പ്രതിഫലമായി ഏഴോ എട്ടോ വർഷം സുഖവാസം.ഒറ്റയ്ക്ക് നടക്കാൻ പാടില്ല,ബസിൽ പോയാൽ പ്രശ്നം,ട്രെയിനിൽ പോയാൽ അതും കുഴപ്പം. എങ്ങോട്ടും പോവാതെ വീട്ടിലൊറ്റക്കിരിക്കാൻ പറ്റുമോ?ചുറ്റും ബംഗാളികളുള്ള കാലമല്ലേ?
                                                   നിങ്ങൾ പറഞ്ഞത് പോലെയെല്ലാം ഞങ്ങൾ ചെയ്തില്ലേ.. ഞങ്ങളാൽ കഴിയുന്ന അത്രയും ഞങ്ങൾ സൂക്ഷിച്ചു.പെണ്ണാണ്, അത്രത്തോളം ശക്തിയേ ഞങ്ങൾക്കുള്ളു എന്ന മാനുഷിക പരിഗണന പോലും തന്നില്ലല്ലോ? ഇപ്പോൾ ബോധ്യമായി,തെറ്റ് ഞങ്ങളുടേതാണ്.പെണ്ണായി ജനിക്കാൻ പാടില്ലായിരുന്നു.ജനിച്ച ഉടനെ കഴുത്തു ഞെരുക്കി കൊല്ലാതിരുന്ന ഞങ്ങളുടെ അമ്മമാരെ ശിക്ഷിക്കരുത്.ഏതായാലും ജനിച്ചു പോയില്ലേ. മാപ്പാക്കണം.
                                                   ദൈവമേ ,നിന്റെ കോടതിയിൽ നൽകാവുന്ന ഏറ്റവും ഉയർന്ന ശിക്ഷ ഈ നീചന്മാർക്കു നൽകി നീ ഞങ്ങളെ അനുഗ്രഹിക്കേണമേ.
                                                                                                                          -ആമേൻ ..
                                              

2 comments: