InOrmma

Thursday 8 September 2016

Onam Ormma

തിരുവാവാണിരാവ് മനസ്സാകെ നിലാവ്... 

അതെ,വീണ്ടുമൊരു പൊന്നോണ നാൾ കൂടെ.പൊതുവെ ചിങ്ങമാസപ്പുലരികൾ നല്ല തണപ്പുള്ളവയായിരിക്കും.അതുകൊണ്ടു തന്നെ മടി പിടിച്ചാണ് എഴുന്നേൽക്കുന്നത്. ഒരേഴു വർഷം മുൻപ് അത്തത്തിലെ പത്തു ദിവസവും ഏഴാം പുലർച്ചയ്ക്ക് കഷ്ട്ടപെട്ടു എഴുന്നേൽക്കാറുണ്ടായിരുന്നു. അടുത്ത വീട്ടിലെ കൂട്ടുകാർക്കൊപ്പം പൂ പറിക്കാൻ പോവുന്നതിനായിരുന്നു അന്ന് ആ ത്യാഗം.ആ കിറുക്കൊക്കെ മാറി നാലഞ്ചു വർഷം മടിപിടിച്ചു  ശേഷം, ഇന്നലെയാണ് ഞാൻ വീണ്ടും ആ സമയം ഒരിക്കൽ കൂടെ കാണുന്നത് .പൂ പറിക്കാനല്ല,പകരം സാരി ചുറ്റാൻ  വേണ്ടിയായിരുന്നു സ്വമേധയാ ഞാനാ ത്യാഗം ഏറ്റെടുത്തത്.
                       ഉടുത്തിട്ടും ഉടുത്തിട്ടും ശെരിയാവുന്നില്ല.ഒടുവിൽ സമയപരിമിധി മൂലം പത്തിരുപത് സേഫ്റ്റി പിന്നും കുത്തി ഞാനിറങ്ങി.7.05 ന്റെ ബസിനു വേണ്ടി 6.50 നു വീട്ടിൽ നിന്നിറങ്ങി 1km നിർത്താതെ ഓടുന്ന ഞാനിന്നെന്തു ചെയ്യും? അഞ്ചു മിനിറ്റ് നേരത്തെ ഇറങ്ങി.മെല്ലെ നടന്നു.കുത്തഴിഞ്ഞു പോവുന്ന പോലെ.. നടക്കും തോറും കേറി കേറി വരുന്നു. പിടിച്ചു താഴ്ത്തി. അടുത്ത ഓട്ടോയ്ക്ക് കൈകാണിക്കണം. കഷ്ടകാലം എന്നല്ലാതെ എന്താ പറയാ..ഒരൊറ്റ ഓട്ടോ പോലും അന്നാ വഴി വന്നില്ല.ഏതെങ്കിലും ഒരു ബൈക്കിനു കൈ കാണിച്ചാലോ..വേണ്ട.. സാരിയുടുക്കാൻ പ്രകോപിപ്പിച്ച മഹാപാപിയെ മനസ്സിൽ ധ്യാനിച്ച് അൽപ്പം വേഗത കൂട്ടി. ടിക് ..ഏതോ ഒരു സ്ഫേറ്റി പിൻ വിട്ടുപോയ ശബ്ദമായിരുന്നു അത്. അതെന്റെ അടിവയറ്റിൽ കുത്തിക്കേറുന്നതിന്റെ തെളിവ് എന്റെ കണ്ണിലൂടെ പുറത്തു വന്നു.ബസിൽ കേറുന്നത് വരെ ക്ഷമിച്ചേ തീരു. "പടച്ചോനെ കാത്തോളീ " എന്നും പറഞ്ഞു ഒരു പോക്കങ്ങു പോയ്. ആദ്യ കടമ്പ കഴിഞ്ഞു. അടുത്തത് ബസ്.. ഹോൺ കേട്ടപ്പോൾ എന്റെ പാതി ജീവനങ് പോയ്. എന്റെ മുന്നിൽ ഡോറും തുറന്നു പിടിച്ചു പുഞ്ചിരിച്ചു നിൽക്കുന്ന കണ്ടക്ടറെ ഞാൻ ദയനീയമായൊന്നു നോക്കി. "നീ കേറി ഇരുന്ന ശേഷമേ ബസ് എടുക്കുന്നുള്ളു" കേട്ടപ്പോൾ പകച്ചു പണ്ടാരമടങ്ങി പോയ്.ഒന്നും നോക്കീല, കണ്ണുമടച്ച് കേറിയിരുന്നു..വരാനിരിക്കുന്ന ഇറക്കത്തെ കുറിച്ചും പിന്നീടുള്ള നടത്തത്തെ കുറിച്ചും ഓർത്തു എന്റെ ഹൃദയം വല്ലാതെ പിടഞ്ഞു.
                    ആ കടമ്പയും പതിയെ കടന്നു.ദൈവമേ നിനക്ക് സ്തുതി.വിശന്നു കുടല് കരിഞ്ഞിട്ടും ഇരിക്കാനുള്ള ധൈര്യം ഇല്ലാത്തതിനാൽ കഴിക്കേണ്ട എന്ന് കരുതിയ എന്നെ നീ കാത്തുരക്ഷിച്ചു. സമയമില്ലാത്ത സമയത്തു ഓടാനും, ചീറിവരുന്ന ബസ്സിൽ ചാടി കേറാനും നീ എന്നെ സഹായിച്ചു. മാനം പോവാതെ നീയെന്നെ വീട്ടിലെത്തിച്ചു.ഒരായിരം നന്ദി..
                      ആദ്യ സാരിയിലെ ആദ്യ ദിനത്തിന് മുന്നിൽ പ്രണമിച്ചു കൊണ്ട് ,പകിട്ടാർന്ന പൂക്കളും പാറി പറക്കുന്ന ശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ  എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ.
                              

4 comments: