InOrmma

Tuesday 14 June 2016

Ooops...

Sorry I have been away for a short time from here..                                                                                                                                 എവിടെ ആയിരുന്നു എന്ന് ചോദിച്ചാൽ exam എന്ന കാരണം പറഞ്ഞ് കുറച്ച് മാറിനിന്നു ജാഡ കാണിക്കുകയായിരുന്നു. എട്ടിന്റെ പണികിട്ടി. ഏതായാലും "window seat" കിട്ടിയത് കൊണ്ട് കോളേജിൽ എത്ര ബ്ലോക്ക്‌ ഉണ്ടെന്നും ഓരോ ബ്ലോക്കിലും എത്ര ക്ലാസ്സുണ്ടെന്നുമൊക്കെ മനസ്സിലാക്കാൻ പറ്റി .അങ്ങനെ മാനത്തുനോക്കിയിരിക്കുമ്പോൾ കുറേ പരീക്ഷകളുടെ ഓർമ്മകൾ തികട്ടിവന്നു.                                                                                                                                                                 LP  ക്ലാസ്സുകളിൽ ആയിരുന്നപ്പോൾ  പരീക്ഷയെ ഭയങ്കര പേടിയായിരുന്നു.തോറ്റു പോവുമോ എന്ന പേടി.എപ്പോളും സംശയങ്ങളായിരുന്നു എനിക്ക് .പിന്നെ ഒരഞ്ചാം ക്ലാസ്സ് മുതൽ ജയിക്കൂല എന്ന പേടി പോയിക്കിട്ടി.പക്ഷെ ക്ലാസ്സിൽ ഒന്നാമനാവാനുള്ള മത്സരബുദ്ധി വന്നു തുടങ്ങി.ഒരു മാർക്കിനെങ്കിലും മുന്നിലെത്താനുള്ള ശ്രമമായിരുന്നു പിന്നീട്. പത്താം ക്ലാസ്സ് വരെ അതു തുടർന്നു. പക്ഷെ കാണാതെ ചൊല്ലിപ്പഠിക്കാനുള്ള കഴിവ് മാത്രം കിട്ടിയില്ല. അതോടെ പരീക്ഷയിലുള്ള വിശ്വാസം പോയ്‌ കിട്ടി. പിന്നെ 11 ഉം 12 ഉം.ജീവിതത്തിലെ പൊൻവസന്തം നറുനിലാവായ് പെയ്തു തുടങ്ങിയ സമയം.പരീക്ഷയോർക്കാൻ ആർക്കാണ് നേരം. അങ്ങനെ പരീക്ഷ മറന്നു പോയ ഒരു  കൂട്ടുകാരൻ ഉണ്ടായിരുന്നു ,മുബശ്ശിർ. plus one biology public exam ആണ് അവൻ മറന്നത്.റിസൾട്ടു വന്നപ്പോളാണ് അവനാ നഗ്ന സത്യം പറഞ്ഞത്."എന്നോട് മറന്നു പോയി മിസ്സെ."മിസ്സിനൊന്നും പറയാനില്ലായിരുന്നു. ഏതായാലും improvement exam എന്തിനെന്നതിനു മുബശ്ശിർ വ്യക്തമായ ഉത്തരം തന്നു. ഇംഗ്ലീഷിൽ  എഴുതിയ ആദ്യ പരീക്ഷ physics ആയിരുന്നു. പാസ്സാവാനുള്ള 18 മാർക്ക് കിട്ടിയാൽ എല്ലാവർക്കും gold coin വാങ്ങിത്തരുമെന്ന് ഗീതു വാഗ്ദാനം ചെയ്തു.ഞാൻ ചോക്ലേറ്റ് ഓഫർ ചെയ്തു. അങ്ങനെ കുറെ offers വന്നു. 23 മാർക്കിന് ഞാനും ജംഷിദയും പാസ്സായ് .(ഒന്നും എഴുതാനില്ലാതെ clark's table നോക്കിയിരുന്നപ്പോളാണ് കുറെ answers അതിൽ നിന്നും കിട്ടിയത്.അടുത്തടുത്ത നമ്പർ ആയതുകൊണ്ട് പേജ് നമ്പർ ഷെയർ ചെയ്തു) 28 മാർക്കിന് സഈദയും .ഗീതുവിന്റെ വിശ്വാസം അവളെ രക്ഷിച്ചു.  

                                                     University exam എന്ന  പ്രസ്ഥാനം പരീക്ഷയിൽ വലിയ മാറ്റം വരുത്തി. പണ്ട് പത്താം ക്ലാസ്സ് പരീക്ഷക്ക്‌ ഇംഗ്ലീഷിലും ഹിന്ദിയിലും paragraph തന്നിട്ട് അതിൽ നിന്നും ചോദ്യങ്ങൾ ചോദിക്കും.ചോദ്യത്തിൽ കൊടുത്തിരിക്കുന്ന വാക്ക് വരുന്ന വരികൾ പകർത്തി എഴുതിയാൽ മതി എന്ന് ടീച്ചർമാർ പഠിപ്പിച്ചു.അതേ രീതി പിന്നീട് ആവർത്തിച്ചത് ഡിഗ്രി  theory questions ലാണ്.തന്നിരിക്കുന്ന വാക്കുമായ് ബന്ധപ്പെട്ടതെല്ലാം എഴുതിപ്പിടിപ്പിക്കും .

            അങ്ങനെ ഒരു കൂട്ടുകാരിയുടെ കഥ പറയാം.അവളാണ്  നിധിന .ആ സംഭവകഥ ഇതാണ്. ഇംഗ്ലീഷ് എക്സാം -16 മാർക്ക്‌ essay topic-"industrial rape ". Deforestation അഥവാ വനനശീകരണം എന്നാണ് ഉദ്ദേശിച്ചത്. textbookൽ വ്യക്തമായ് പറഞ്ഞിട്ടുമുണ്ട്. പക്ഷെ നിധിന അത് കണ്ടില്ലായിരുന്നു.പരിചയമുള്ള വാക്ക് വെച്ച് പുള്ളിക്കാരി 2 അഡിഷണൽ ഷീറ്റ്  മുഴുവൻ  essay തകർത്തെഴുതി .സൗമ്യ വധം, Delhi issue ,എന്ന് വേണ്ട അവൾക്കറിയാവുന്ന സകല പീഡനകേസുകളും അവള് കുത്തി നിറച്ചു. മഹാഭാഗ്യം,internal exam ആയിരുന്നു. answer sheet തന്നപ്പോൾ രാകേഷ് സർ ഒന്നും ചോദിച്ചതുമില്ല അവളൊന്നും പറഞ്ഞതുമില്ല. അങ്ങനെ ഒരബദ്ധം ഇതു വരെ പറ്റിയിരുന്നില്ല.എന്നാൽ ഇന്ന് അതിലും വലുത് ഞാനെഴുതിയിട്ടുണ്ടോ എന്നൊരു സംശയം. പഠിച്ചതൊന്നും "ഓർമ്മയില്ല"."ഓർമ്മ"യിലുള്ളതൊന്നും ചോദിച്ചതുമില്ല.system analysis and design എന്നു പ്രേമത്തിലെ മലർ മിസ്സ് പറഞ്ഞ ഓർമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു  എന്നാരോ പറയുന്നത് കേട്ടു.

                                                  ഏതായാലും ലവ് ലെറ്റർ എഴുതി കഴിഞ്ഞു കിട്ടുന്ന അതേ സംതൃപ്തിയോടെ ഒടുവിൽ എല്ലാരും എഴുന്നേറ്റു. Result വരുമ്പോൾ കേൾക്കാൻ ഇഷ്ടമില്ലാത്ത ഒരേ ഒരു ചോദ്യമേ ഉള്ളു."നിനക്കെന്തു പറ്റി?" ആ ചോദ്യം കേൾക്കരുതേ എന്ന പ്രാർത്ഥനയോടെ , MCA 1st sem exam പൊളിച്ചെഴുതിയ എല്ലാ കൂട്ടുകാർക്കും എന്റെ വിജയാശംസകൾ. 

1 comment: