InOrmma

Friday, 13 May 2016

First Love


              You Too Had A Love Story!

  കവിതകളിലൂടെയും കഥകളിലൂടെയുമെല്ലാം പ്രണയത്തെ പറഞ്ഞു പുകഴ്ത്താൻ എന്നും ഏവർക്കും ഇഷ്ട്ടമായിരുന്നു. ആദ്യ പ്രണയത്തിന്റെ മനോഹാരിത തിരിച്ചറിഞ്ഞത് എന്നാണെന്ന് ഓർമ്മയുണ്ടോ? വാക്കാൽ പറയുന്നതിന് മുൻപേ ഹൃദയം ഹൃദയത്തിൽ നിന്ന് അലമുറയിട്ടത് എത്ര അകലെ നിന്നാണെങ്കിലും വ്യക്തമായ് കേൾക്കാമായിരുന്നുവോ ?അലസതയോടെ കണ്ടിരുന്ന പ്രണയചിത്രങ്ങൾ പിന്നീട്  ഒറ്റക്കിരുന്നു കാണുമ്പോൾ ചുണ്ടിൽ പുഞ്ചിരിയും കുടുംബത്തോടോത്തു കാണുമ്പോൾ കൈകളിൽ വിറയലും അനുഭവപ്പെട്ടിരുന്നുവോ? പാടി പറഞ്ഞു പുകഴ്ത്തിയ പ്രണയകഥയിലെ കാഞ്ചനയെയും മൊയ്തീനെയും സ്ക്രീനിൽ കാണുമ്പോൾ ഇതുവരെ തോന്നിയിട്ടില്ലാത്ത അത്രയും മാരകമായ ഹൃദയവേദന അനുഭവപ്പെട്ടുവോ? അകലെ നിന്ന് അവളെ കാണുമ്പോൾ നിങ്ങളുടെ ഹൃദയമിടിപ്പ്‌ കൂടുകയും ,അടുത്തെത്തുമ്പോൾ "തട്ടത്തിൻ മറയത്തിൽ "വിനോദ് പറയുമ്പോലെ ചർദ്ദിക്കണമെന്നും തോന്നാറുണ്ടോ?എങ്കിൽ അതാണ്‌ നിങ്ങളുടെ ആദ്യപ്രണയം,Your  First Love.കാലങ്ങൾ കടന്നുപോയ്, എത്ര പ്രണയങ്ങൾ വന്നുപോയാലും പ്രണയിക്കാതെ പ്രണയിച്ച ആദ്യപ്രണയത്തെ നിങ്ങൾ എന്നും പ്രണയിച്ചുകൊണ്ടേയിരിക്കും. തുന്നിക്കൂട്ടിയ കുഞ്ഞുടുപ്പ്‌ പോലെ ഹൃദയത്തിന്റെ ഒരറയിൽ സൂക്ഷിച്ചു വെക്കും യാതൊരു പ്രയോജനവും ഉണ്ടാവില്ല എന്നറിഞ്ഞിട്ടും.

              Do You Love Her? എന്ന കൂട്ടുകാരന്റെ ചോദ്യത്തിന് yes എന്നും no എന്നും പറഞ്ഞിട്ടുണ്ടാവാം. ഒന്നും പറയാതിരുന്നിട്ടുമുണ്ടാവാം സാഹചര്യത്തിന്റെ തീക്ഷണതയിലും, സൗഹൃദത്തിന്റെ തമാശയിലും ആത്മവിശ്വാസമില്ലായ്മയിലും ഉത്തരങ്ങൾ മാറിയും മറിഞ്ഞുമിരിക്കും .പക്ഷെ,നിങ്ങളുടെ ഹൃദയം 1000 തവണ yes എന്ന് മുറവിളി കൂട്ടിയിട്ടുണ്ടാവും ആ ആദ്യപ്രണയത്തിൽ. അപ്പോളും തകർന്നത് പ്രാണസഖിയുടെ പ്രാണൻ നിലനിർത്തുന്ന ഹൃദയത്തിന്റെ ചുവരുകളാവാം. പിന്നീട് ആധിയുടെ ദിനങ്ങളായിരിക്കും.അവളുടെ ഒരു തിരിഞ്ഞുനോട്ടം  മതി ആധിയുടെ വൈദ്യുതി ഉള്ളംകാൽ മുതൽ തലച്ചോറ് വരെ ആഞ്ഞടിക്കാൻ.ആകെ വിയർത്തു കുളിച്ചു ഒരു പരുവത്തിലാവും.ഏതോ പാട്ടിൽ ആരോ പാടിയപോലെ പിന്നീടങ്ങോട്ട് "നിലാവുള്ള രാവിൽ ഉറങ്ങാതെയാവും".എന്തിനുവേണ്ടി?ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ഒരിക്കലെങ്കിലും ,ഇല്ലാ ..ഒരാവശ്യവുമില്ലാതെ കുറെയേറെ കണ്ണീരും കുറച്ചധികം വിയർപ്പും ഒഴുക്കി കളയുന്നു. ആരിൽ നിന്നൊക്കെയോ മറച്ചുവെച്ച ഡയറിക്കുറിപ്പുകൾ ഒരുനാൾ ആഴകടലിൽ വലിച്ചെറിയും.ആധിയോടെ ഒഴുക്കിവിട്ട വിയർപ്പിന്റെ ഗന്ധം ഒരു തുള്ളി അത്തറ് കൊണ്ട് മൂടിവേക്കും. പക്ഷെ ഉറങ്ങാതിരുന്ന രാത്രികളിലെ ഉറക്കം ഒരിക്കലും തിരിച്ചെടുക്കാൻ കഴിയുകയില്ല.നഷ്ട്ടപ്രണയം എന്ന ഓമനപ്പേരിൽ കുറച്ചു ദിനങ്ങൾ കൂടെ.പ്രതീക്ഷയാൽ കാത്തു സൂക്ഷിച്ച ചുവന്ന റോസാപുഷ്പത്തിന്റെ നിറം പതിയെ പതിയെ മാഞ്ഞു തുടങ്ങും.പിന്നീട് കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാം ഒരു ഓർമ്മയായ് മാറുമ്പോൾ പറയാതെ പോയതും പറഞ്ഞിട്ടുള്ളതുമായ എല്ലാ ഇഷ്ട്ടങ്ങളും ഒരു തമാശയിലൂടെ പരിണമിച്ച് ഒരു ചിരിയിൽ അവസാനിക്കുന്നു.എങ്കിലും,എല്ലാം ഒരിക്കൽ ഒരു പാമ്പിന്റെ രൂപത്തിൽ തിരിഞ്ഞു കൊത്തില്ലെന്നാരു കണ്ടു.
                                   പ്രണയം ,അത് വിഡ്ഢിയുടെ ബുദ്ധിയും ബുദ്ധിമാന്റെ വിഡ്ഢിത്തവും ആണെന്ന് തിരിച്ചറിയുമ്പോഴേക്കും നിങ്ങളുടെ ഹൃദയം നിങ്ങളിൽ നിന്ന് അകന്നു നില്ക്കും.മടങ്ങി വരാൻ കൂട്ടാക്കാതെ പിണങ്ങിനിൽക്കും .പിന്നീട് കളഞ്ഞു പോയത് എവിടെയാണെന്നറിയാതെ തിരഞ്ഞു നടന്ന ആ ഹൃദയം അകലെയെവിടെയോ  നിന്ന്  നിങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടാവം.അപ്പോഴും ആരോടുമൊന്നും പറയാതെ ഒരു നെടുവീർപ്പിൽ എല്ലാമൊതുക്കും.

No comments:

Post a Comment