InOrmma

Thursday, 5 May 2016

Justice for Jisha

ജിഷ 

  "അമ്മേ...ആ വാതിൽ ഒന്ന് നോക്കണേ..പശു അകത്തു കയറും..ഞാനിറങ്ങുവാ...."ജിഷ ബാഗും കൈയിലെടുത്ത് ഓടാൻ തുടങ്ങി. "ജിഷേ.." ബസ്‌ സ്റ്റോപ്പിൽ നിന്നും ആരോ നീട്ടി വിളിക്കുന്നു.കൂട്ടുകാരിയാണ്‌."നീ എങ്ങോട്ടാ ?"    "കോളേജ് ലേക്ക് ".ജിഷ മറുപടി പറഞ്ഞു."പിന്നെ നീ എങ്ങോട്ടാ ഈ ഓടുന്നത്..ബസ്‌ ഇപ്പോൾ വരും "
   "അയ്യോ..ഞാനില്ല..ഞാൻ നടന്നോളാം".ജിഷ വീണ്ടും ഓടി.ബസിനു കൊടുക്കാൻ കാശില്ലാ എന്ന സത്യം മറച്ചുവെച്ചു കൊണ്ട്.
ലോ കോളേജ്. ജിഷ തിരക്കിട്ട് പഠിക്കുകയാണ്. "എന്താടി,ഇന്നലെ ഒന്നും പഠിച്ചില്ലേ..?" കൂട്ടുകാർ ആരോ ചോദിച്ചു."ഇല്ല..മണ്ണെണ്ണ തീർന്നു പോയ്". കൂടുതലൊന്നും പറയാതെ ജിഷ എഴുന്നേറ്റു പോയ്.എത്രയും പെട്ടന്ന് പഠിച്ച് ഒരു നിലയിലെത്തിയാൽ മതി.എങ്കിലെ തന്റെ കുടുംബം രക്ഷപ്പെടു.തനിക്കൊരു ഭാവി ഉണ്ടാവൂ..എന്ന ഒരൊറ്റ ചിന്ത മാത്രമേ എന്നും ആ മനസ്സിലുള്ളൂ.
                                              കോളേജ് വിട്ടു.പൊള്ളുന്ന വെയിലത്ത് ജിഷ വീട്ടിലേക്ക് നടന്നു.അമ്മയും അനിയത്തിയും വീട്ടിലില്ല.നല്ല ക്ഷീണമുണ്ടായിരുന്നു.ജിഷ ഒന്ന് മയങ്ങാൻ വേണ്ടി തറയിൽ പായ വിരിച്ചു.തറയിൽ കിടക്കാൻ അവൾക്കു പേടിയുണ്ടായിരുന്നു.പാമ്പ് കേറി വന്നാലോ.എങ്കിലും അവൾ കിടക്കാനൊരുങ്ങി. പെട്ടന്ന് ഒരു ശബ്ദം കേട്ടു അവൾ തിരിഞ്ഞു നോക്കി.അതാ വാതിൽ തള്ളി തുറന്ന് ഒരജ്ഞാതൻ.ചുവന്ന കണ്ണുകളും ഇരുണ്ട നിറവും അവളെ ഭയപ്പെടുത്തി. "ആരാ ..എന്തു വേണം?"   പക്ഷെ അഞ്ജാതൻ മറുപടിയൊന്നും പറഞ്ഞതില്ല. രണ്ടാമതൊന്നും ആലോചിക്കാതെ അവൾ വാതിൽ തള്ളി തുറന്നു പുറത്തേക്കോടാൻ ശ്രമിച്ചു.പക്ഷേ ,അയാൾ ജിഷയുടെ നാഭിയിൽ ആഞ്ഞു ചവിട്ടി.വേദന കൊണ്ട് പുളഞ്ഞ ജിഷ തെറിച്ചു  തറയിൽ വീണു.എങ്കിലും അവൾ എഴുന്നേറ്റു വീണ്ടും ഓടി.പക്ഷെ പുറകിൽ നിന്നും ഇരുമ്പ് ദണ്ട് കൊണ്ടേറ്റ മർദ്ധനത്തിൽ അവൾ കുഴഞ്ഞു വീണു.ഉറക്കെ കരഞ്ഞെങ്കിലും ആരുമൊന്നും കേട്ടതില്ല. നീണ്ട നഖങ്ങൾ കൊണ്ട് അവർ അവളുടെ ശരീരമാകെ മുറിവേൽപ്പിച്ചു.മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി.വേദനയാൽ പുളഞ്ഞ്  ജിഷ മിഴികൾ തുറന്നു. ജിഷ മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ അജ്ഞാതൻ അവളെ തന്റെ ഉരുക്കു പോലുള്ള കൈകൾ കൊണ്ട് ശ്വാസം മുട്ടിച്ചു. ഒടുവിൽ ജീവനറ്റ ശരീരത്തെ ആ ഷെഡിൽ  ഉപേക്ഷിച്ച് അയാൾ നടന്നു നീങ്ങി.
                                                                               ****
തന്റെ മകൾ ക്രൂരമായ ബലാൽസംഗത്തിന് ഇരയാവുകയും ഒടുവിൽ കൊലചെയ്യപ്പെടുകയും ചെയ്തു എന്ന് തിരിച്ചറിഞ്ഞ അമ്മ അലമുറയിട്ടു കരഞ്ഞു.പക്ഷെ ആശുപത്രിയുടെ നാല് ചുവരുകൾക്കിടയിൽ ആ ശബ്ദം അലിഞ്ഞില്ലാതായ്.

    ചൂടുള്ള വാർത്ത :ഇന്നലെ 
  • കൊല്ലപ്പെട്ട ദലിദ് യുവതിയുടെ കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി.അതിനായ് മുപ്പതംഗ പോലീസ് സംഘത്തെ ഉടൻ നിയമിക്കും.
  • ജിഷയുടെ അമ്മയെ ആശുപത്രിയിൽ സന്ദർശിച്ചു മുഖ്യമന്ത്രി.പ്രധാനമന്ത്രി ഉച്ചയോടെ ആശുപത്രിയിലെത്തും.
  • ക്രൂര ബലാൽസംഘം ..പ്രതികൾക്ക് കടുത്ത ശിക്ഷ നല്കണമെന്ന് പ്രശസ്ത സിനിമാതാരം.
    ചൂടുള്ള വാർത്ത :ഇന്ന്
  •  ജിഷയുടെ കൊലപാതകം : പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം തയാറാക്കി -പോലീസ് 
  • എത്രയും പെട്ടന്ന് പ്രതികളെ കസ്റ്റടിയിൽ എടുക്കുമെന്ന് DGP .
    ചൂടുള്ള വാർത്ത :നാളെ 
           "സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ: കാണികളുടെയും ആരാധകരുടെയും മനം കവരാൻ ഹോളിവുഡ് താരറാണി സണ്ണി ലിയോൺ ഇന്ന് കൊച്ചിയിൽ.താരത്തിന്റെ സുരക്ഷക്കായ്‌ അൻപത്‌ അംഗ പോലീസ് സംഘത്തെ നിയോഗിച്ചു."

No comments:

Post a Comment