മഴ
ഈ മഴക്കെന്തൊരു സുഗന്ധമാണ് ............. എന്തൊരു താളമാണ് ........ നിനച്ചിരിക്കാത്ത നേരത്ത് പെയ്തൊഴിഞ്ഞപ്പോൾ ഞാനോർത്തിരുന്നില്ല തനിച്ചിരിക്കുമ്പോൾ തിരിച്ചു പോവുമെന്ന്... കൂടെ വരണമെന്ന് കരുതിയതാണ്.. പക്ഷെ, എവിടെ നിന്നാണ് വന്നതെന്ന് ഞാൻ ചോദിച്ചിരുന്നില്ല.. എങ്ങോട്ടാണ് മടങ്ങുന്നതെന്നൊട്ടു പറഞ്ഞുമില്ല...
കണ്ണെത്താത്ത ദൂരത്തോളം അലഞ്ഞു തിരിഞ്ഞു ഞാൻ ......എങ്ങുംകണ്ടെത്തുവാൻ കഴിഞ്ഞതില്ല എന്നിരിക്കിലും , കുളിരുള്ള ഓർമ്മകളുമായ് കാത്തിരിക്കാം ...
എന്റെ ചിതാഭസ്മം ഒഴുക്കിക്കളയുവാൻ ഗംഗയിൽ വെള്ളമില്ല എന്നു തിരിച്ചറിയുന്ന നാളിലെങ്കിലും നീ തോരാതെ പെയ്യുമെന്നെനിക്കറിയാം...
No comments:
Post a Comment