InOrmma

Monday, 18 April 2016

Love u mom..

ഇസ്ലാം  പറയുന്നു, നോക്കിനിന്നാൽ പുണ്യം ലഭിക്കുന്ന രണ്ട് അത്ഭുതങ്ങളെക്കുറിച്ച് . ഒന്ന്,കഅബ .രണ്ട് ഉമ്മ.
അതെ ഉമ്മ..മരണം വരെ തന്റെ മക്കളെ മാറോട് ചേർത്തു സ്നേഹിക്കുന്നവൾ. ഇന്ന് ഉമ്മയെ നോക്കിയിരിക്കാൻ ആർക്കാണ് നേരം അല്ലേ ? പക്ഷെ അൽപസമയം നോക്കിനില്ക്കുമ്പോൾ  നമുക്ക് കിട്ടുന്ന ആ ഒരാനന്ദം ഒരു ബീച്ചിലെ കാറ്റിനും,ഒരു കാമുകിയുടെ കണ്ണുകൾക്കും നല്കാൻ കഴിയില്ല.
                         ഇന്നെനിക്കു 20 വയസ്സ്. ഒറ്റയ്ക്ക് ടൌണിൽ പോവാനും ദൂരയാത്ര ചെയ്യാനുമൊക്കെ പഠിച്ചു കഴിഞ്ഞു.എങ്കിലും, ഉമ്മയുടെ കൂടെ റോഡ്‌ ക്രോസ് ചെയ്യുമ്പോൾ ഇപ്പോഴും ഉമ്മ എന്റെ കയ്യിൽ മുറുകെ പിടിക്കും.മറ്റുള്ളവർ ശ്രദ്ധിക്കുന്നത് കാണുമ്പോൾ എനിക്കാകെ ദേഷ്യം വരും.ബസ്സിൽ കയറിക്കഴിഞ്ഞാൽ സീറ്റ്‌ കിട്ടാത്ത എന്നെ പിടിച്ചു ഉമ്മ മടിയിലിരുത്തും .കെട്ടിക്കനായ് കെട്ടിക്കനായ് എന്ന് നാഴികയ്ക്ക് നാല്പ്പത് വട്ടം പറയുന്ന ഉമ്മയെന്തിനാണ് ഈ കെട്ടിക്കാനായ പെണ്ണിനെ വിളിച്ചു മടിയിലിരുത്തുന്നതെന്ന് ചിന്തിക്കാറുണ്ട്.
                            പക്ഷെ ഇന്നെനിക്കറിയാം..ഞാനൊന്ന് തുമ്മിയാൽ മിടിക്കുന്ന എന്റെ ഉമ്മയുടെ ഹൃദയത്തിന്റെ വേദന.ഇപ്പോൾ റോഡ്‌ മുറിച്ചു കടക്കുമ്പോൾ ഞാനുമ്മയുടെ കൈകൾ മുറുകെ പിടിക്കാറുണ്ട്..അതിലൊരു സുഖമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.
No girl is really old until  her mother stopes worrying about her എന്ന് എവിടെയോ വായിച്ചതോർക്കുന്നു .
                                                                     
            I love you  mom ..love you soo much .

No comments:

Post a Comment