ചോളപ്പൂവ്
തേങ്ങലുകൾ അലമുറകളാവുന്നു
വേദനകൾ രോദനങ്ങളാവുന്നു
ആരുമൊന്നും കേട്ടതില്ല
കേട്ടവരൊന്നും ശ്രദ്ധിച്ചതുമില്ല.
സമ്മാനം കിട്ടിയ പേനകൊണ്ട്
അവസാനമായൊരു കവിതയെങ്കിലും
എഴുതണമെന്നു നിനച്ചിരിക്കെ
ക്ഷണക്കത്തിൽ മേൽവിലാസമെഴുതി
അതിലെ മഷിയാരോ തീർത്തിരിക്കുന്നു.
തന്റെ ചിത്രങ്ങൾക്കെന്നും നിറം പകർന്നിരുന്ന
കടലാസുപെൻസിൽ സുറുമയിൽ ചാലിച്ചു
ആരോ ഒരു പെൺകുഞ്ഞിന്റെ പുരികക്കൊടികൾ
മിഴിവാർന്നതാക്കുകയായിരുന്നു ..
വിജയത്തിളക്കം എഴുതി സൂക്ഷിച്ച
കടലാസ് തുണ്ട് ലാമിനേറ്റ്
ചെയ്യണമെന്നോർത്തിരിക്കെ
ഒരു വഞ്ചിയുടെ രൂപത്തിൽ
അതകലേക്കു ഒഴുകുന്നതും കണ്ടു..
ഇനിയെന്ത്?
സ്വപ്നത്തിൽ കണ്ട പാഠപുസ്തകങ്ങൾ
ഇന്നല്ലെങ്കിൽ നാളെ
ഞാനും വലിച്ചെറിയേണമോ ?
No comments:
Post a Comment