SSLC-പരീക്ഷയും പിന്നെ ഫലപ്രഖ്യാപനവും..
ഇന്ന് sslc പരീക്ഷാഫലം വരുന്നതായ് പത്രത്തിൽ കണ്ടു. "പഴേ sslc ഉണ്ടോ ഇപ്പൊ?? " ബസിൽ ഇരിക്കുമ്പോൾ ആരോ പുറകിൽ നിന്ന് പറയുന്നത് കേട്ടു.സത്യമായിരുന്നു. sslc എന്താണെന്ന് പോലും അറിയാത്ത കാലത്ത്, പരീക്ഷയിൽ തോറ്റുപോയിട്ട് തൂങ്ങി മരിച്ചവരെ കുറിച്ചു ഒരുപാട് കേട്ടതായ് ഓർമ്മ വന്നു.അതായിരുന്നു യഥാർത്ഥ sslc. ഇന്നത്തെ സിവിൽ സർവീസ് എക്സാമിനു പോലും അന്നത്തെ ആ sslc യുടെ വിലയില്ലായിരുന്നു. 210 മാർക്ക് മതി അന്ന് പത്താംക്ലാസ് പരീക്ഷ പാസ്സാവാൻ. തലകുത്തി മറിഞ്ഞാലും അതൊട്ട് കിട്ടാനും പോവുന്നില്ല.. ഫസ്റ്റ് ക്ലാസ്സ് ,റാങ്ക് ,ഡിസ്റ്റിങ്ഷൻ ഒക്കെ കിട്ടുന്നവരെ എന്ത് ബഹുമാനമായിരുന്നു. ഇതൊക്കെ പറയുമ്പോൾ നിങ്ങൾ കരുതും ഞാൻ sslc കണ്ടുപിടിച്ച കാലത്ത് എക്സാം എഴുതിയ ആളാണെന്ന് .ഒരിക്കലുമല്ല.ഞാൻ sslc കഴിഞ്ഞിട്ട് 5 വർഷമേ ആയിട്ടുള്ളൂ.
പക്ഷേ ,sslc യുടെ മൂല്യവും വീര്യവും കുറഞ്ഞു വരുന്ന രീതി ഞാനും തത്സമയം കണ്ടുകൊണ്ടിരിക്കയാണ്.2004 ൽ ആണെന്ന് തോന്നുന്നു A+ സമ്പ്രദായം ആരംഭിച്ചത്. അന്ന് മുതൽ എ+ വാരിക്കൂട്ടുവാനുള്ള തിടുക്കമായിരുന്നു വിദ്യാർഥികൾക്ക് .പരീക്ഷ എഴുതി കഴിഞ്ഞപ്പോൾ എനിക്കും ഉറപ്പുണ്ടായിരുന്നു,എല്ലാ വിഷയത്തിലും എനിക്കും A+ ഉണ്ടാവുമെന്ന്.നടത്തിയിരുന്ന പാദ-അർദ്ധ വാർഷിക പരീക്ഷകളിലെല്ലാം അങ്ങനെ ലഭിക്കാറുണ്ടായിരുന്നു.A+ വാങ്ങാനുള്ള എളുപ്പവഴി എന്താണെന്ന് അറിയില്ലായിരുന്നു.റിസൾട്ട് വന്നപ്പോൾ അത് എന്താണെന്ന് മനസ്സിലായ്,പാഠപുസ്തകത്തിൽ കൊടുത്തത് പേജ് നമ്പർ ഉൾപ്പടെ മനപ്പാഠം ചെയ്യുന്നതാരോ അവനാണ് full A+ നു അവകാശി. സാമാന്യ വിവരം പോലുമില്ലാത്ത അത്തരക്കാർക്കിടയിൽ ബുദ്ധിയും വിവേകവുമുള്ള പലർക്കും യാതൊരു വിലയുമില്ലാതാവുന്നു എന്നതോടൊപ്പം ,വാട്സപ്പിൽ വന്ന മെസ്സേജ് പോലെ പരീക്ഷ സമയത്ത് വരാന്തയിൽ കയറി നിന്ന ബംഗാളിക്കു വരെ എല്ലാ വിഷയത്തിലും A+ ലഭിക്കുന്ന ഈ കാലത്ത് സത്യസന്ധമായ് പഠിച്ചു വ്യക്തമായ അറിവോടും ബുദ്ധിയോടും കൂടെ മുഴുവൻ A+ വാങ്ങിയവർക്കും നാട്ടിൽ പുല്ലുവില. full A+ ലഭിച്ച പലർക്കും അറിയാത്ത ഒരു രഹസ്യമുണ്ടെന്ന് കഴിഞ്ഞ വർഷം ഒരു full A+ കാരിക്ക് ട്യൂഷൻ എടുക്കുന്ന സമയത്ത് ഞാൻ മനസ്സിലാക്കി. sslc യുടെ ഫുൾഫോം . അത് Secondary School Leaving Certificate എന്നാണെന്ന് ആ കുട്ടിക്ക് പറഞ്ഞു കൊടുത്തപ്പോൾ ,സത്യം പറഞ്ഞാൽ "പകച്ചു പോയ് എന്റെ ബാല്യം". അതോടെ പണ്ടെനിക്ക് പത്താം ക്ലാസ്സിൽ മുഴുവൻ എ+ കിട്ടാത്തതിന്റെ സങ്കടം മാറിക്കിട്ടി.
കഴിവുള്ളവർക്ക് ആഗ്രഹിച്ച വിഷയത്തിൽ തുടർന്ന് പഠിക്കാൻ കഴിയുന്നില്ല എന്നതാണ് ഇതുപോലുള്ള പരീക്ഷാഫലങ്ങൾ വരുത്തിവെക്കുന്ന വേദനകൾ . ഫുൾ എ+ സർട്ടിഫിക്കറ്റ് നോക്കി യഥാർത്ഥ യോഗ്യത ഉള്ളവരെ കണ്ടുപിടിക്കാൻ കഴിയില്ല എന്നതും ഒരു വിഷയമാണ്. ഗ്രെയ്സ് മാർക്ക് പോലുള്ള സമ്പ്രദായങ്ങൾ ഒഴിവാക്കുമ്പോൾ തന്നെ കുറെയേറെ അപവാദങ്ങളും പ്രശ്നങ്ങളും അതോടൊപ്പം ഒഴിവാകും. അത്തരത്തിലുള്ള ഒരുപാട് നിലപാടുകൾ സ്വീകരിച്ചു കഴിവുള്ളവരെ മാത്രം അംഗീകരിക്കുന്ന ഒരു രീതി നിലവിൽ വരട്ടെ എന്ന് പ്രാർഥിക്കുന്നതോടൊപ്പം ഇത്തവണ പരീക്ഷ എഴുതിയ എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു..
No comments:
Post a Comment