InOrmma

Sunday, 10 April 2016

Friends 4 ever

A 5-years old boy asked his friend: "what is friendship?"
He replied, "Friendship is when you steal my chocolates everyday from my bag..And yet, I still keep them in the same place."



ജീവിതത്തിന്റെ ഒരു നല്ല പങ്കും ചിലവഴിച്ചത് കൂട്ടുകാർക്കൊപ്പമാണ്.autograph-ൽ നാല് വിട പറയൽ സന്ദേശവുമെഴുതി സ്കൂളിന്റെയും കോളേജിന്റെയുമെല്ലാം പടിക്കെട്ടുകളിറങ്ങുമ്പോൾ നെഞ്ചുപിടയുന്ന ശബ്ദം സ്കൂൾ മുറ്റത്തെ ചെമ്പക മരത്തിന് വ്യക്ത്തമായ് കേല്ക്കാമായിരുന്നു . കാരണം ആ മരച്ചുവട്ടിൽ വെച്ചാണ് നാം കഥകൾ പറഞ്ഞതും കളിയാക്കിയതും പ്രണയിച്ചതും വഴക്കടിച്ഛതുമെല്ലാം .. എന്റെ വേദനയിൽ ഒപ്പം കരഞ്ഞും എന്റെ സന്തോഷത്തിൽ ഒപ്പം ചിരിച്ചും എന്നും എന്റെ കൂട്ടുകാർ..  എവിടേക്ക് പോയാലും എന്തൊക്കെ സംഭവിച്ചാലും ഒരിക്കലും മറക്കില്ല എന്ന് വാക്കു തന്നു പോയവർ .. പിന്നീട് എവിടെയെങ്കിലും വെച്ചു കണ്ടു മുട്ടുമ്പോൾ ഒരു കണ്ണുനീരിന്റെ നനവോടെ മാത്രമേ പഴയ ഇരട്ടപ്പേര് ഒന്നുകൂടെ വിളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ . സുഖമാണെന്നു പറയുമ്പോൾ അല്ലല്ലോ എന്ന് തിരികെ ചോദിക്കുവാൻ ഒരു ആത്മാർത്ഥ സുഹൃത്തിന് മാത്രമേ കഴിഞ്ഞിട്ടുള്ളു.ഒരിക്കലും മറക്കാത്ത ഒരുപിടി ഓർമ്മകൾക്കൊപ്പം എന്നും എന്റെ കൂട്ടുകാർ എന്നോടൊപ്പം..
    Dedicated to all my dear friends ..

No comments:

Post a Comment