വിലക്കപ്പെട്ട കനി
ഒരിക്കൽ ദൈവം ആദമിനോട് പറഞ്ഞു, "ആ കനി വിഷമാണ്,അതു ഭക്ഷിക്കരുത്..നിനക്ക് ദുഖിക്കേണ്ടി വരും".
എന്നാൽ ചുവന്നുതുടുത്ത ആ കനി അവരെ ആകർഷിച്ചു ..ദൈവത്തെ ധിക്കരിച്ച് അവരതു ഭക്ഷിച്ചു.അതോടെ മനുഷ്യമനസ്സ് പിറവികൊണ്ടു..അവനു ജീവിതലക്ഷ്യമുണ്ടായ്,സുഖവും ദുഖവുമുണ്ടായ് ,പ്രണയമുണ്ടായ്.വിലക്കപ്പെട്ട കനിയാണ് ഹവ്വയ്ക്ക് -ഒരു പെണ്ണിന് എന്നും ആകർഷണീയം .വിലക്കപ്പെട്ടതെല്ലാം അവൾക്ക് ആകര്ഷനീയമാണ് ..അവ എളുപ്പം വശപ്പെടുന്നു..എന്നാൽ സ്വന്തമെന്നു അവകാശപ്പെടുന്നതിനു തൊട്ടുമുൻപ് ദൈവം അത് തട്ടിമാറ്റുന്നു .ഒന്നുറക്കെ കരയാൻപോലും കഴിയാതെ അവൾ..
സ്നേഹത്തിന്റെ ഒരു നനുത്ത സ്പർശം മതി അവളുടെ ദു:ഖങ്ങൾ സുഖങ്ങളാക്കാൻ..അവളുടെ പരിമിധികൾ ഇല്ലാതാക്കാൻ..എന്നാൽ സ്നേഹം ഒരു വിലക്കപ്പെട്ട കനിയായി.
ജീവിതത്തിന്റെ ഊടുവഴികളിൽ വെച്ചു അവൾ പല സൗഹൃദങ്ങൾക്കും രൂപം നല്കി.ഇതാണെന്റെ ലോകം..സൗഹൃദമാണ് ദൈവത്തിനുപോലും വിലക്കാൻ കഴിയാത്ത ഒരേയൊരു കനി .എന്നാൽ ആ ധാരണയും തെറ്റാണെന്ന് തെളിയ്കുവാൻ ദൈവത്തിനു അധികനാൾ വേണ്ടിവന്നില്ല.കയറും കോണിയും മറച്ചുവെച്ച് ,കുഴിയിൽ വീണ കൂട്ടുകാരനെ കൈകൊടുത്ത് രക്ഷശ്രമം അഭിനയ്ക്കുന്ന വിരുദർ ..
ആരെയും വേദനിപ്പിക്കാൻ അവൾക്കു കഴിയില്ല..ആരും വേദനിക്കാതെയുള്ള തീരുമാനമെടുക്കാനും..അതവൾക്ക് വിലക്കപ്പെട്ടതാണ് .
കുഞ്ഞായിരുന്നപ്പോൾ ഭക്ഷണവും കൊണ്ട് പുറകെ വരുന്ന അമ്മയോട് വെറുപ്പായിരുന്നു .ഒരമ്മയായപ്പോൾ തിരിച്ചരിവുണ്ടായ് ..അമ്മയെന്തെന്ന തിരിച്ചറിവ്.
പഠിച്ചിരുന്ന സമയത്ത് പ്രണയിക്കുന്നവരോടും പ്രണയത്തിനുവേണ്ടി നെഞ്ഞുപോട്ടി മരിക്കുന്നവരോടും പുച്ഛമായിരുന്നു.ഒടുവിൽ പ്രണയിച്ച് പ്രണയിച്ചു ജീവിതം വഴിമുട്ടിയപ്പോൾ തിരിച്ചറിഞ്ഞു,വിധി..
മരണത്തിന്റെ വേർപാടിൽ ഉരുകുന്നവരെ കാണുമ്പോൾ സംശയമായിരുന്നു,ഇത് സത്യമോയെന്ന് ..ഒടുവിൽ നിനക്കാത്ത നേരത്ത് മരണം ഒരു രാക്ഷസനെപ്പോലെ കടന്നു വന്നപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിൽ ആ സംശയങ്ങൾ മാഞ്ഞുപോയ്..
സ്വന്തം സമൂഹത്തെ പോലും ഭയപ്പെടുന്ന അവളോട് പരിഹാസമായിരുന്നു.പക്വതയെത്തിയനാൾ മുതൽ അതേ സമൂഹത്തിലെ കഴുകാൻ കണ്ണുകളെ വെറുപ്പും ബുര്ക്കയോട് പ്രണയവുമായിരുന്നു .
അങ്ങനെ വിലക്കപ്പെട്ട ഓരോ കനിയുടെയും കയ്പ്പും മാധുര്യവും ഓരോന്നായ് തിരിച്ചറിഞ്ഞു..എങ്കിലും അവൾക്കത് ഭക്ഷിക്കുവാനുള്ള വിശപ്പുണ്ടായ് .യാഥാർത്യത്തിന്റെയും തിരിച്ചറിവിന്റെയും ഉത്തരത്തിൽ നില്ക്കുമ്പോഴും ആത്മാവിലേക്കാവാഹിച്ചു ...തെറ്റ് ..
No comments:
Post a Comment