InOrmma

Friday, 8 April 2016

Love you dad...


എന്തിനങ്ങേന്നെ തനിച്ചാക്കി..
ഓര്മ്മകളും വേദനകളും നല്കി അകലുമായിരുന്നുവെങ്കിൽ
 എന്തിനങ്ങെന്നെ സ്നേഹിച്ചു...
             കാലിടറുമ്പോൾ കൈപിടിക്കാൻ എന്നും
             അങ്ങുണ്ടാവും എന്ന് ഞാനഹങ്കരിച്ചില്ലേ ...
             എന്തിനെന്നെ അഹങ്കാരിയാക്കി ...
അക്ഷരങ്ങൾക്കതീതമായിരുന്നു അങ്ങയുടെ സാന്നിധ്യം ..
ഇന്നുമങ്ങ് എന്നോടൊപ്പമുണ്ട് ...
എന്നെ ശാസിക്കുവാൻ,മുന്നോട്ടു നയിക്കുവാൻ
എന്നുമെന്നോടു കൂടെയുണ്ട് ..
              അങ്ങയുടെ മോഹങ്ങൾ നിരവധിയായിരുന്നു
              അതിന്നെന്റെതാണ് ......
             കാലിടറാതെ അങ്ങെന്നെ നടത്തുമ്പോൾ
              ആ മോഹങ്ങൾ പൂവണിയും ..
             ആ പൂക്കൾ അങ്ങയുടെ മൺകൂനയിൽ
             ഞാൻ സമർപ്പിക്കും ............

No comments:

Post a Comment